Saturday, July 3, 2010

ദൈവ ചിത്രങ്ങള്‍ - കാലങ്ങളിലൂടെ

ചില ചിത്രങ്ങള്‍ കൊടുക്കുന്നതിലൂടെ ഉദ്ദേശിക്കുന്നത് നമ്മുടെ ദൈവ സങ്കല്പനങ്ങളുമായുള്ള ഈജിപ്ത്യന്‍ ദൈവങ്ങളുടെ സമാനത കാണിക്കുന്നതിനാണു. അതോടൊപ്പം തന്നെ കാലങ്ങള്‍ക്കനുസരിച്ച വ്യത്യാസങ്ങള്‍ ഒരേ ദൈവങ്ങളില്‍ സന്നിവേഷിപ്പിക്കുന്നതും എടുത്ത് കാണിക്കാനാണു. അവസാന കാലഘട്ടങ്ങളഅകുമ്പോഴേക്കും ദൈവങ്ങള്‍ അന്നത്തെ സാമൂഹിക ചിത്രങ്ങള്‍ക്കനുസരിച്ച് വേഷം മാറുന്നതും നമുക്ക് കാണാനാകുന്നു.


മൂര്‍ഖന്‍ ദൈവത്തിന്റെ പേര്‍ വാദ്ജെറ്റ് എന്നാണു. രാജഭരണകാലം ആരംഭിക്കുന്നതിനു മുമ്പേ ആരാധിക്കപ്പെട്ടിരുന്നു. ഈജിപ്തിന്റെ സമ്രക്ഷകനായാണു അവതരിക്കപ്പെടുന്നത്. നെഖ്ബത് തുടങ്ങിയ മറ്റു ദേവതകളുമായി കൂടിയും കാണാറുണ്ട്. ജീവിതവുമായി കൂടുതല്‍ ബന്ധമുള്‍ലതിനാലാവാം പിരമിഡുകളില്‍ ഇതിന്റെ സ്വാധീനം കുറവാണു.വദ്ജെറ്റ്- ദേവന്‍ മൂര്‍ഖന്‍ പാമ്പായാണു ചിത്രീകരിക്കുന്നത്. ഹരിതം എന്നാണ് പദത്തിന്നര്‍ത്ഥം. ഈജിപ്തിലെ സര്‍പ്പ ദൈവങ്ങളില്‍ പ്രധാന ദേവതയാണു വദ്ജെറ്റ്.

__________________________________________________________-----------------
സെര്‍കെറ്റ് - തേള്‍ ദൈവമാണു. പക്ഷെ ശമനദേവതയായാണു സെര്‍കെറ്റ് ആരാധിക്കപെട്ടത്. സ്വന്തമായും മറ്റു ദേവതകള്‍ക്കൊപ്പവും ഇതിന്റെ ചിത്രങ്ങളുണ്ട്. രാജാക്കന്മാരുടെ സം‌രക്ഷകനായി പല ലിഖിതങ്ങളിലും സെര്‍കെറ്റിന്റെ പേരു പ്രത്യക്ഷപ്പെടുന്നു. ഇസിസ്, നെഫ്തസിസ്,നീത് എന്നീ ദേവതകള്‍ക്കൊപ്പം ഇതിനെ ശവപ്പെട്ടികളില്‍ മുദ്രണം ചെയ്തതായി കാണാം. ശ്വസനത്തിന്റെ കാരണക്കാരി എന്നാണ് പദത്തിന്നര്‍ത്ഥം. ചില കാലഘട്ടങ്ങളില്‍ അമ്മദൈവമായും കാണപ്പെടുന്നു. പിരമിഡ് ലിഖിതങ്ങളില്‍ രാജാവിന്റെ ശുശ്രൂഷകയുടെ റോളുമുണ്ട്. തലയില്‍ ഒരു തേളിന്റെ കിരീടവുമായി നില്‍ക്കുന്ന ഒരു സ്ത്രീയായാണു ഇത് മിക്കവാറും ചിത്രീകരിക്കുന്നത്. ഒന്നാം രാജകുടുമ്പം മുതല്‍ സെര്‍കെറ്റ് ആരാധിക്കപ്പെട്ടിരുന്നു.


---------------------------------------------------------------------------------ആടിന്റെ തലയുമായുള്ള ദേവതകളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണു ഖുനും. നൈലുമായും ഉത്പത്തിയുമായും ഇത് ബന്ധപ്പെട്ടിരിക്കുന്നു. നൈലിന്റെ ദൈവമെന്ന നിലയില്‍ ഖുനും മുതലകളുടെ ദേവനും കൂടിയാണു. പകുതിമനുഷ്യനില്‍ ആടിന്റെ തലയുമായാണു ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്. മനുഷ്യനെ കടഞ്ഞെടുക്കുന്ന ഖുനുമിന്റെ ചിത്രങ്ങള്‍ സന്താനധാരണവുമായി ഇതിനെ ആരാധിക്കപ്പെട്ടിരുന്നു എന്നതിനുള്ള തെളിവാണു.
-------------------------------------------------------------------------
സൂര്യദൈവങ്ങളില്‍ പെട്ടതാണു ഖെപ്രി- കിഴക്കന്‍ ചക്രവാലത്തില്‍ നിന്നും ഉദിച്ചുയരുന്ന സൂര്യനെയാണു ഇത് പ്രതിനിധീകരിക്കുന്നത്. ഒരു വണ്ടിന്റെ രൂപമാണ് ഖെപ്രിക്കുള്ളത്. സൂര്യദേവന്റെ ത്രിത്വവുമായാണു ഖെപ്രി ബന്ധപ്പെട്ടിരിക്കുന്നത്. പ്രഭാതത്തില്‍ ഖെപ്രി, റെ മധ്യാഹ്നത്തില്‍, ഓട്ടം വൈകിയുമായാണു വിശദീകരിക്കപ്പെട്ടിരിക്കുന്നത്. ഈജിപ്തിലെ പ്രധാന ദൈവങ്ങളില്‍ ഒന്നാണു ഖെപ്രി. വികസിക്കുക എന്നതാണു ഖെപ്രിയുടെ വാക്കര്‍ത്ഥം. ഓട്ടമുമായി കൂട്ടി ചേര്‍ത്ത് ഓട്ടം- ഖെപ്രി മുഴുവന്‍ ദിവസത്തെയും കണക്കാക്കാറുണ്ട്.
---------------------------------------------------


മരണദേവതകളില്‍ പ്രധാനിയായിരുന്നു അനുബിസ്. അഴുകുക,ചീയുക എന്നെല്ലാമാണു വാക്കര്‍ത്ഥം. രാജാക്കളുടെ മകന്‍ എന്ന വാക്കുമായും ബന്ധപ്പെട്ടിരിക്കുന്നു. ഒരു പക്ഷെ അഴുകുന്നത് തിന്നുന്ന കുറുക്കന്റെ സ്വഭാവമാകാം ഇതിനെ പ്രതിനിധീകരിക്കുന്നത് കുറുക്കനാണു. രാജാക്കളുടെ മരണ ലിഖിതങ്ങളില്‍ ഇത് പലതവണ പിരമിഡുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.പുരാതന രാജകാലഘട്ടത്തില്‍ മരണാനന്തര ചടങ്ങുകളില്‍ അനുബിസിനോട് നേരിട്ടായിരുന്നു പ്രാര്‍ത്ഥനകള്‍ നടത്തിയിരുന്നത്. മമ്മിയായി സൂക്ഷിക്കുന്ന ചടങ്ങുകളില്‍ അനുബിസിന്റെ സാന്നിദ്ധ്യമുണ്ട്.

____________________________________________________________


ഹരോണ്‍ കാനോന്‍ ദൈവമാണു. കാനോണ്‍ ദൈവം എങ്ങിനെ ഈജിപ്ത്യന്‍ ദൈവങ്ങളിലിടയില്‍ സ്ഥാനം പിടിച്ചു എന്നതില്‍ വ്യക്തതയില്ല. ഈജിപ്തിലെ അടിമ വംശവുമായി ബന്ധപ്പെട്ടാണു ഹാരോണ്‍ ഈജിപ്തിലേക്കെത്തുന്നത് എന്നാണ് അനുമാനിക്കുന്നത്. ബൈബിളില്‍ മോശയുടെ സഹോദരനായി ഹാരോണ്‍ വരുന്നുണ്ട്. ഗിശയിലെ സ്ഫീനക്സുമായി ലിഖിതങ്ങളിലുണ്ടെങ്കിലും ഇതെങ്ങിനെ വന്നു എന്നതിനെ കുറിച്ച് വിശദീകരണമില്ല. സ്ഫിങ്ക്സ് നിര്‍മിച്ച സിറിയന്‍ ജോലിക്കാരില്‍ നിന്നുമായിരിക്കാമെന്നു കരുതുന്നു.ഹാരോണിന്റെ വീട് എന്ന പേരില്‍ ഒരാരാധനാലയം നവീന രാജകാലഘട്ടത്തില്‍ ഗിസയിലുണ്ടായിരുന്നു.പത്തൊമ്പതാം രാജകുടുമ്പ കാലഘട്ടത്തില്‍ റംസീസ് രണ്ടാമനുമായി നില്‍ക്കുന്ന ഹാരോണിന്റെ ഫാല്‍ക്കന്‍ രൂപത്തിലുള്ള ഒരു പ്രതിമ- കൈറോ മ്യൂസിയത്തില്‍ നിന്നും.

____________________________________________________
മനുഷ്യമുഖമുള്ള ഹാതര്‍- ഇരുപത്തിയാറാം രാജകുടുമ്പകാലത്തെ ഒരു പ്രതിമ. ബ്രിട്ടിഷ് മ്യൂസിയത്തില്‍ നിന്നും.
ഹാതര്‍ പശുവിന്റെ രൂപത്തില്‍
--------------------------------------------------------------------------------------------------------സുഗന്ധങ്ങളുടെ രാജ്ഞി
അഭിവന്ദ്യ ഉത്കൃഷ്ട
ഇരു രാജ്യങ്ങളും അങ്ങേക്കരികില്‍

ഈജിപ്തിലെ ഏറ്റവും പ്രശസ്തിയാര്‍ന്ന ദേവതയെ വര്‍ണ്ണിക്കുന്ന വരികളാണിവ.ആദ്യകാലം മുതലേയുള്ള ഒരു ദേവതയാണു ഹാതര്‍.ഹോറസിന്റെ ഭാര്യയോ അമ്മയോ ആണു ഹതര്‍.സ്വാന്താനത്തിന്റെ ദേവതയയാണു ഈ റോളില്‍ ഹാതറിനുള്ളത്. ഹോറുസിന്റെ ഭാര്യ എന്ന നിലയില്‍ ആകാശദേവതയായും ഹാതര്‍ ആരാധിക്കപ്പെട്ടിരുന്നു. ആകാശഗംഗയുടെയും നിശായാകാശത്തിന്റെയും ദേവതയായി ഹാതര്‍ കണ്ടുവന്നിട്ടുണ്ട്.കൂടാതെ സൂര്യദേവന്‍ റെ എന്ന ദൈവത്തിന്റെ മകളായും ഭാര്യയ്യയും കണ്ണായും ഹാതറുണ്ട്. പുരാതന രാജ കുടുമ്പകാലത്താണീ രീതിയില്‍ ആരാധിക്കപ്പെട്ടത്,വളരെ ചുരുക്കമായി പശുവിന്റെ രൂപത്തില്‍ ഹാതറിനെ കാണാം. ഒന്നാം രാജകുടുമ്പ കാലത്താണു ഈ രീതിയില്‍ കാണുന്നത്. സ്ത്രൈണതയുടെയും മാതൃത്വത്തിന്റെയും സ്ത്രൈണരതിയുടെ ദേവതയായും ഹാതറിനെ കാണാം. ഹാതെറിന്റെ ഒരു വിശേഷണം യോനികളുടെ ദേവത എന്നാണു. അതേ സമയം ഹാതര്‍ മാതൃത്വത്തെയും പ്രതിനിധീകരിക്കുന്നു. രാജാക്കന്മാരുടെ പത്നി എന്ന പദവിയും ഹാതര്‍ വഹിക്കുന്നു. നാലാം രാജ കുടുമ്പകാലത്താണീ രീതിയില്‍ കാണപ്പെട്ടിരുന്നത്.
--------------------------------------------------------------------------------------------------------

നവദേവന്മാര്‍- ഹോറസ് രാജാവായി-പതിനെട്ടാം രാജവശത്തിലെ ചിത്രം- കൈറോ മ്യൂസിയം ഈജിപ്ത്.
________________________________________________________________________
റമിന്റെ തലയുള്ള വണ്ടും നാലു തലയുള്ള റമും. കാറ്റിന്റെ ദേവത. ഈജിപ്തിലെ ദാറുല്‍ മദിന അമ്പലത്തില്‍ നിന്നും


---------------------------------------------------

- രണ്ട് രാജ്യങ്ങളുടെയും അധിപ, ഗ്രേറ്റ് റംസസ്സിന്റെ പ്രസിദ്ധയായ രാജ്ഞി എന്നീ വിശേഷണങ്ങളുള്ള നെഫര്‍തരി രാജ്ഞി (Nefertari) ഹാത്തര്‍ സര്‍കെറ്റ് മാത് ദേവതകള്‍ക്ക് മധുപാനനിവേദ്യം നല്‍കുന്നു. കാലം : പത്തൊമ്പതാം രാജവംശം. നെഫര്‍തരിയുടെ ശവകുടീരത്തില്‍ നിന്നുമുള്ള ചിത്രം

___________________________________________________________________________രാജഭരണമാരംഭിക്കുന്നതിനു മുമ്പോ അതെല്ലെങ്കില്‍ ആദ്യ രാജ്യഭരണ കാലഘട്ടത്തിലോ തന്നെ ഹാതര്‍ ആരാധിക്കപ്പെട്ടിരുന്നു. സ്നേഹത്തിന്റെ മാതൃത്വത്തിന്റെയും ദേവതയായിരുന്ന ഹാത്തറിനെ രാജാക്കരും ജനഗ്ങളും ആരാധിച്ചു. പിരമിഡുകളില്‍ ഹാത്തറിന്റെ പേരു ധാരാളമായി ഉപയോച്ചിട്ടുണ്ട്.
ഹോറസിന്റെ അമ്മയോ അതെല്ലെങ്കില്‍ ഭാര്യയോ ആയാണു ഹാതറിനെ കണക്കാക്കുന്നത്. ചില കാലഘട്ടങ്ങളില്‍ ആകാശ ദേവതയായും, മറ്റു ചില ലിഖിതങ്ങളില്‍ റേ യുടെ ഭാര്യയോ മകളൊയായും കണ്ടു വരുന്നു. സ്ത്രീത്വത്തിന്റെയും സ്ത്രീ ലൈഗികതയുടെയും ദേവതയായും ഹാത്തര്‍ ആരാധിക്കപ്പെട്ടിരുന്നു. ഹാത്തര്‍ ചിലപ്പോള്‍ യോനിയുടെ ദേവത എന്നും വിളിക്കപ്പെട്ടിട്ടുണ്ട്.
ഈജിപ്തിനു പുറമെ ഹാത്തര്‍ ബാബിലോണിയയിലും ലബനാനിലും ആരാധിക്കപ്പെട്ടിരുന്നു. കൂടാതെ മരണാനന്തര ജീവിതത്തിലെ ദേവതയായും ഹാത്തറിനെ കരുതുന്നു.
ഒന്നാം നൂറ്റാണ്ടിലെ ഹോറസ് റൊമന്‍ സൈനികവേഷത്തിലുള്ള ഒരു പ്രതിമ-ബ്രിട്ടീഷ് മ്യൂസിയത്തില്‍ നിന്നും
ഐസിസ് ദേവത-ഗ്രീക്ക് റോമന്‍ സ്വഭാവത്തിലുള്ള ഒരു ശില്പം- തലയിലെ കിരീടം മാത്രമാണു ഐസിസിന്റെ പ്രതീകമായുള്ളത്- കൃസ്താബ്ദം ഒന്ന്-രണ്ട് നൂറ്റാണ്ടുകള്‍ക്കു മുമ്പെന്ന് കരുതുന്നു


ദൈവങ്ങള്‍ ഇനിയുമില്ലാഞ്ഞിട്ടല്ല- വെറും ദൈവങ്ങളായി ചുരുങ്ങിമോ എന്ന ഭയപ്പാടാണു ഇതിവിടെ അവസാനിപ്പിക്കുന്നത്, ഓരോന്നിനെ കുറിച്ചുള്ള വിശദീകരണങ്ങള്‍ തന്നെ ഓരോ പോസ്റ്റ് ആയി കൊടുക്കാനുള്ള വിവരണങ്ങളോടെയാണു നമുക്കു മുമ്പിലുള്ളത്.