

__________________________________________________________-----------------

---------------------------------------------------------------------------------
ആടിന്റെ തലയുമായുള്ള ദേവതകളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണു ഖുനും. നൈലുമായും ഉത്പത്തിയുമായും ഇത് ബന്ധപ്പെട്ടിരിക്കുന്നു. നൈലിന്റെ ദൈവമെന്ന നിലയില്‍ ഖുനും മുതലകളുടെ ദേവനും കൂടിയാണു. പകുതിമനുഷ്യനില് ആടിന്റെ തലയുമായാണു ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്. മനുഷ്യനെ കടഞ്ഞെടുക്കുന്ന ഖുനുമിന്റെ ചിത്രങ്ങള്‍ സന്താനധാരണവുമായി ഇതിനെ ആരാധിക്കപ്പെട്ടിരുന്നു എന്നതിനുള്ള തെളിവാണു.
-------------------------------------------------------------------------

---------------------------------------------------
മരണദേവതകളില് പ്രധാനിയായിരുന്നു അനുബിസ്. അഴുകുക,ചീയുക എന്നെല്ലാമാണു വാക്കര്‍ത്ഥം. രാജാക്കളുടെ മകന് എന്ന വാക്കുമായും ബന്ധപ്പെട്ടിരിക്കുന്നു. ഒരു പക്ഷെ അഴുകുന്നത് തിന്നുന്ന കുറുക്കന്റെ സ്വഭാവമാകാം ഇതിനെ പ്രതിനിധീകരിക്കുന്നത് കുറുക്കനാണു. രാജാക്കളുടെ മരണ ലിഖിതങ്ങളില്‍ ഇത് പലതവണ പിരമിഡുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.പുരാതന രാജകാലഘട്ടത്തില്‍ മരണാനന്തര ചടങ്ങുകളില്‍ അനുബിസിനോട് നേരിട്ടായിരുന്നു പ്രാര്‍ത്ഥനകള്‍ നടത്തിയിരുന്നത്. മമ്മിയായി സൂക്ഷിക്കുന്ന ചടങ്ങുകളില്‍ അനുബിസിന്റെ സാന്നിദ്ധ്യമുണ്ട്.
____________________________________________________________
ഹരോണ്‍ കാനോന്‍ ദൈവമാണു. കാനോണ്‍ ദൈവം എങ്ങിനെ ഈജിപ്ത്യന്‍ ദൈവങ്ങളിലിടയില് സ്ഥാനം പിടിച്ചു എന്നതില്‍ വ്യക്തതയില്ല. ഈജിപ്തിലെ അടിമ വംശവുമായി ബന്ധപ്പെട്ടാണു ഹാരോണ്‍ ഈജിപ്തിലേക്കെത്തുന്നത് എന്നാണ് അനുമാനിക്കുന്നത്. ബൈബിളില്‍ മോശയുടെ സഹോദരനായി ഹാരോണ്‍ വരുന്നുണ്ട്. ഗിശയിലെ സ്ഫീനക്സുമായി ലിഖിതങ്ങളിലുണ്ടെങ്കിലും ഇതെങ്ങിനെ വന്നു എന്നതിനെ കുറിച്ച് വിശദീകരണമില്ല. സ്ഫിങ്ക്സ് നിര്‍മിച്ച സിറിയന്‍ ജോലിക്കാരില്‍ നിന്നുമായിരിക്കാമെന്നു കരുതുന്നു.ഹാരോണിന്റെ വീട് എന്ന പേരില്‍ ഒരാരാധനാലയം നവീന രാജകാലഘട്ടത്തില്‍ ഗിസയിലുണ്ടായിരുന്നു.പത്തൊമ്പതാം രാജകുടുമ്പ കാലഘട്ടത്തില്‍ റംസീസ് രണ്ടാമനുമായി നില്ക്കുന്ന ഹാരോണിന്റെ ഫാല്‍ക്കന്‍ രൂപത്തിലുള്ള ഒരു പ്രതിമ- കൈറോ മ്യൂസിയത്തില്‍ നിന്നും.
____________________________________________________
മനുഷ്യമുഖമുള്ള ഹാതര്‍- ഇരുപത്തിയാറാം രാജകുടുമ്പകാലത്തെ ഒരു പ്രതിമ. ബ്രിട്ടിഷ് മ്യൂസിയത്തില്‍ നിന്നും.
ഹാതര്‍ പശുവിന്റെ രൂപത്തില്‍
--------------------------------------------------------------------------------------------------------
സുഗന്ധങ്ങളുടെ രാജ്ഞി
അഭിവന്ദ്യ ഉത്കൃഷ്ട
ഇരു രാജ്യങ്ങളും അങ്ങേക്കരികില്‍

--------------------------------------------------------------------------------------------------------
നവദേവന്മാര്- ഹോറസ് രാജാവായി-പതിനെട്ടാം രാജവശത്തിലെ ചിത്രം- കൈറോ മ്യൂസിയം ഈജിപ്ത്.
________________________________________________________________________

റമിന്റെ തലയുള്ള വണ്ടും നാലു തലയുള്ള റമും. കാറ്റിന്റെ ദേവത. ഈജിപ്തിലെ ദാറുല്‍ മദിന അമ്പലത്തില്‍ നിന്നും
---------------------------------------------------
- രണ്ട് രാജ്യങ്ങളുടെയും അധിപ, ഗ്രേറ്റ് റംസസ്സിന്റെ പ്രസിദ്ധയായ രാജ്ഞി എന്നീ വിശേഷണങ്ങളുള്ള നെഫര്‍തരി രാജ്ഞി (Nefertari) ഹാത്തര്‍ സര്കെറ്റ് മാത് ദേവതകള്‍ക്ക് മധുപാനനിവേദ്യം നല്കുന്നു. കാലം : പത്തൊമ്പതാം രാജവംശം. നെഫര്തരിയുടെ ശവകുടീരത്തില്‍ നിന്നുമുള്ള ചിത്രം
___________________________________________________________________________

ഹോറസിന്റെ അമ്മയോ അതെല്ലെങ്കില്‍ ഭാര്യയോ ആയാണു ഹാതറിനെ കണക്കാക്കുന്നത്. ചില കാലഘട്ടങ്ങളില്‍ ആകാശ ദേവതയായും, മറ്റു ചില ലിഖിതങ്ങളില്‍ റേ യുടെ ഭാര്യയോ മകളൊയായും കണ്ടു വരുന്നു. സ്ത്രീത്വത്തിന്റെയും സ്ത്രീ ലൈഗികതയുടെയും ദേവതയായും ഹാത്തര്‍ ആരാധിക്കപ്പെട്ടിരുന്നു. ഹാത്തര്‍ ചിലപ്പോള്‍ യോനിയുടെ ദേവത എന്നും വിളിക്കപ്പെട്ടിട്ടുണ്ട്.
ഈജിപ്തിനു പുറമെ ഹാത്തര്‍ ബാബിലോണിയയിലും ലബനാനിലും ആരാധിക്കപ്പെട്ടിരുന്നു. കൂടാതെ മരണാനന്തര ജീവിതത്തിലെ ദേവതയായും ഹാത്തറിനെ കരുതുന്നു.
ഐസിസ് ദേവത-ഗ്രീക്ക് റോമന്‍ സ്വഭാവത്തിലുള്ള ഒരു ശില്പം- തലയിലെ കിരീടം മാത്രമാണു ഐസിസിന്റെ പ്രതീകമായുള്ളത്- കൃസ്താബ്ദം ഒന്ന്-രണ്ട് നൂറ്റാണ്ടുകള്‍ക്കു മുമ്പെന്ന് കരുതുന്നു
ദൈവങ്ങള്‍ ഇനിയുമില്ലാഞ്ഞിട്ടല്ല- വെറും ദൈവങ്ങളായി ചുരുങ്ങിമോ എന്ന ഭയപ്പാടാണു ഇതിവിടെ അവസാനിപ്പിക്കുന്നത്, ഓരോന്നിനെ കുറിച്ചുള്ള വിശദീകരണങ്ങള്‍ തന്നെ ഓരോ പോസ്റ്റ് ആയി കൊടുക്കാനുള്ള വിവരണങ്ങളോടെയാണു നമുക്കു മുമ്പിലുള്ളത്.
പ്രസക്തിയുണ്ടെന്നു കരുതുന്നില്ല .ഇതിനെയും കീറി കീറി വിശദീകരിക്കാന്‍ ആളുണ്ടാവും .ഒഴിവാക്കുന്നതാണ് നല്ലതെന്നു വിചാരിക്കുന്നു :)
ReplyDelete>>വേരുകളറിയാത്തവര്ക്ക് പൂക്കളെ സൃഷ്ടിക്കാനാകില്ല<<
ReplyDeleteസൃഷ്ടി ദൈവികമല്ലേ ? പൂക്കളില്‍ നിന്നും വേരുകളിലേക്ക് ചിന്ത പോകണം എന്നാണു ഉദ്ദേശിച്ചതെന്നു കരുതുന്നു . തര്‍ക്കമല്ല ; സൌഹൃദ സംഭാഷണം മാത്രം , ക്ഷമിക്കുക :)
good work.
ReplyDeleteI got more informative on this picturization . cool.
ReplyDeleteകൊള്ളാം. കാര്യമാത്രപ്രസക്തമായ പോസ്റ്റ്.
ReplyDeleteനന്ദി.
ഉപകാരപ്രദമായ വിവരണങ്ങള്‍
ReplyDeleteThis comment has been removed by a blog administrator.
ReplyDeleteകൊള്ളാം ഇനിയും പ്രദീഷിക്കുന്നു
ReplyDelete