Sunday, May 9, 2010

മൊസപ്പൊട്ടാമിയ- ബാബിലോണിയ

അബ്രഹാമിന്റെ ജീവിതം ജൂതചരിത്രപ്രകാരം 1812 BCE - 1637 BCE എന്നും Archbishop James Ussher അഭിപ്രായപ്പെടുന്നതനുസരിച്ച് 1976 BCE- 1801 BCE എന്നും കരുതപ്പെറ്റുന്നു. മെസൊപൊട്ടോമിയന്‍ പ്രദേശങ്ങളിലും ഇന്നത്തെ സൗദിഅറേബിയയിലുമായാണു അദ്ദേഹത്തിന്റെ ജീവിത കാലം കടന്നു പോകുന്നത്. ഖുര്‍‌ആനും ബൈബിളും അദ്ദേഹത്തിന്റെ പിതാവ് ഒരു വിഗ്രഹാരാധകനാണെന്നു രേഖപ്പെടുത്തുന്നു.

ഖുര്‍‌ആനിലെ ചരിത്രം നമ്രൂദ് എന്ന രാജാവുമായുള്ള അദ്ദേഹത്തിന്റെ വാക്ക് തര്‍ക്കങ്ങളെ കുറിച്ച് രേഖപ്പെടുത്തുന്നുണ്ട്. ബൈബിളിലാകട്ടെ നമ്രൂദ് കടന്നു വരുന്നത് അബ്രഹാമിന്റെ എട്ട് തലമുറകള്‍ക്ക് മുമ്പാണ്. അതില്‍ നമ്രൂദിനെ വിശേഷിപ്പിക്കുന്നത് ഇങ്ങിനെ-

8. കൂശ് നിമ്രോദിനെ ജനിപ്പിച്ചു; അവന്‍ ഭൂമിയില്‍ ആദ്യവീരനായിരുന്നു. 9. അവന്‍ യഹോവയുടെ മുമ്പാകെ നായാട്ടു വീരനായിരുന്നു; അതുകൊണ്ടുയഹോവയുടെ മുമ്പാകെ നിമ്രോദിനെപ്പോലെ നായാട്ടു വീരന്‍ എന്നു പഴഞ്ചൊല്ലായി. 10. അവന്റെ രാജ്യത്തിന്റെ ആരംഭം ശിനാര്‍ദേശത്തു ബാബേല്‍, ഏരെക്, അക്കാദ്, കല്‍നേ എന്നിവ ആയിരുന്നു.

ഇതില്‍ നിന്നും നമുക്കനുമാനിക്കുന്ന ചരിത്രം നമ്രൂദ് എന്നത് നോഹയുടെ രണ്ടാം തലമുറയില്‍ നിന്നു തുടങ്ങിയ ഒരു രാജവംശം എന്നതാകാമെന്നാണു.

ജൂതരുടെ മിദ്രാഷ് റബ എന്ന ഏടിലും ഖുര്‍‌ആനു സമാനമായ ഒരു പരാമര്‍ശമുണ്ട്.

ഏറ്റവും പുരാതന സംസ്കാരമായ മെസപ്പൊട്ടോമിയന്‍ ഭാഗങ്ങളിലുള്‍കൊള്ളുന്ന താണു ബാബിലോണിയന്‍ പ്രദേശങ്ങള്‍. മെസൊപ്പൊട്ടൊമിയ എന്ന വാക്കിന്നര്‍ത്ഥം നദികള്‍ക്കിടയില്‍ എന്നാണു. യൂഫ്രട്ടീസ് ടൈഗ്രീസ് നദികള്‍ക്കിടയിലെ സമ്പുഷ്ടഭൂമിയാണിത്. യൂഫ്രട്ടീസ് നദി തുര്‍ക്കിയിലെ ടോറസ് മലകളില്‍ നിന്നും പുറപ്പെട്ടു സിറിയ വഴി ഇറാക്കില്‍ ടൈഗ്രീസുമായി ചേരുന്നു.
ടൈഗ്രീസ് ആകട്ടെ തുര്‍ക്കിയിലെ തന്നെ അനതോലിയയില്‍ നിന്നും പുറപ്പെട്ട് സിറിയ വഴി ഇറാക്കിലെ മറ്റൊരു വഴിയിലൂടെ യൂഫ്രട്ടീസുമായി സന്ധിക്കുന്നു. ഈ നദികള്‍ അതിന്റെ തീരപ്രദേശങ്ങളെ കാര്‍ഷികയോഗ്യമാക്കിയതില്‍ പ്രധാന പങ്കു വഹിക്കുന്നു. സുമേരിയന്‍ (3500 BCE- 2000 BCE), ബാബിലോണിയന്‍ (18th century BCE- 539 BCE) അസ്സീരിയന്‍ (1350 BCE- 612 BCE) സംസ്‌കാരങ്ങള്‍ ഈ നദികളുടെ സംഭാവനകളാണു.


യൂഫ്രട്ടീസ് നദിയുടെ യാത്ര

ബാബിലോണ്‍ എന്നത് ഗ്രീക്കും ബാബല്‍ എന്നത് ഹിബ്രുവുമാണു.ഇന്ന് ഇറാക്കിലെ ബഗ്ദാദില്‍ നിന്നും തൊണ്ണൂറ് കിലോമീറ്റര്‍ തെക്കായാണു ബാബിലോണിന്റെ ആസ്ഥാനം. ബൈബിളിലെ ബാബെലില്‍ നിര്‍മിച്ച ഗോപുരം എന്ന പേരിലാണു ഈ സ്ഥലം വിളിക്കപ്പെടുന്നത്. പുരാതന ബാബിലോണിയയുടെ ചരിത്രത്തിനു 3000 BC പഴക്കമുണ്ട്. നമ്മുടെ വിഷയവുമായി നേരിട്ട് ബന്ധപ്പെടുന്നില്ലെങ്കിലും ബാബിലോണിയക്കാര്‍ പിന്നീട് കാനന്‍ പ്രദേശങ്ങള്‍ കീഴടക്കുന്നുണ്ട്, അതിനാല്‍ അവരുടെ സംസ്കാരവും ജീവിത രീതികളും മനസ്സിലാക്കുന്നത് നല്ലതായിരിക്കും.ബാബിലോണിയയിലെ സിംഹപ്രതിമ

നായാട്ടു വീരനായ നമ്രോദ് യഹോവക്കെതിരെ ഗോപുരം പണിയുന്ന ഒരു കഥ ബൈബിളില്‍ നാം വായിക്കുന്നുണ്ട്. ദൈവകല്പനകളെ വെല്ലുവിളിക്കുന്ന ഒരു നമ്രോദിന്റെ ആദ്യ ചിത്ര്മായി നമുക്കതിനെ ഗണിക്കാവുന്നതാണു. ചരിത്രത്തില്‍ നിന്നുമെടുക്കുന്ന നമ്രോദിനാകട്ടെ ഇങ്ങിനെ ചില ഗുണവിശേഷനങ്ങളുണ്ടെന്ന് കാണുമ്പോള്‍ പ്രത്യേകിച്ചും.

പുരാതന ബാബിലോണിയന്‍ ചരിത്രത്തില്‍ പക്ഷേ, നിമ്രോദ് കടന്നു വരുന്നത് ഒരു പട്ടണമെന്ന പേരിലും ഒരു ദൈവമെന്ന പേരിലുമായാണു. ഇത് രണ്ടും യോജിക്കാവുന്ന മേഖലയുണ്ട്, നംറൂദിന്റെ ഭരണകേന്ദ്രമെന്ന നിലക്ക്, അത് ആദ്യ നമ്രൂദ് എന്ന രീതിയിലാകനമെന്നില്ല അല്ലെങ്കില്‍ നമ്രൂദ് കീഴടക്കിയ പട്ടണമെന്ന നിലയിലെല്ലാം ആ പേരു വരാവുന്നതെയുള്ളൂ.

ഖുര്‍‌ആനിലെ നമ്രോദ് താന്‍ ദൈവമാണെന്ന് വാദിക്കുന്നുണ്ട്, ബഹുദൈവ വിശ്വാസത്തിന്റെ ഒരു പ്രത്യേകത കുറേ ദൈവങ്ങളെ അതിനുള്‍കൊള്ളാന്‍ കഴിയും എന്നതാണു, അതിനാല്‍ തന്നെ താന്‍ ഒരു ദൈവമായിരിക്കെ തന്നെ മറ്റു ദൈവങ്ങളെ അം‌ഗീകരിക്കാനും നമ്രൂദിന് പ്രയാസമുണ്ടാകേണ്ട കാര്യമില്ല.

മുകളിലെ കണ്ണ് നംറൂദിന്റെതാണു,
പിതാദൈവം എന്നാണെന്നാണ് ഗണിക്കുന്നത്.

ബാബിലോണിയന്‍ പുരാതനബഹുദൈവമതങ്ങളില്‍ നിമ്രോദിനെ ഒരു ദൈവമായി കാണാം. അതിലെ പിതാ ദൈവത്തിന്റെ സ്ഥാനത്ത് നിമ്രോദ് എന്ന പേര്‍ ചിലര്‍ ഉപയോഗിച്ചിട്ടിണ്ട്. സ്വഭാവികമായും രാജാക്കന്മാരെ തലമുറകള്‍ മഹത് വല്‍ക്കരിക്കുകയും പിന്നീട് ദൈവങ്ങളാക്കി ആരാധിക്കുകയും ചെയ്യുന്ന രീതി മിക്ക ബഹുദൈവാരാധനാ സമ്പ്രദായങ്ങളിലും കാണാവുന്നതാണു.
ഭാരതീയ ദൈവ സങ്കല്പനങ്ങളെ കുറിച്ച് ചെറിയ ധാരണയുള്ള ആരോടും കൂടുതല്‍ വിശദീകരിക്കേണ്ടി വരുന്നില്ല.

ബാബിലോണിയയില്‍ പല ദൈവങ്ങളുണ്ടെങ്കിലും അവയുടെ പേരെന്തായിരുന്നു എന്നതിന്‍ തര്‍ക്കങ്ങളുണ്ട്.
George Floyd Taylor- ന്റെ അഭിപ്രായത്തില്‍ ബാബിലോണിയന്‍ ദൈവം ബാല്‍ എന്നത് ബാബിലോണിയ എന്ന പദത്തില്‍നിന്നു ഉരിത്തിരിഞ്ഞതാണു. ബാബെല്‍ രാഷ്ട്രത്തിന്റെ ഉപജ്ഞാതാവ് ബിലു നിപ്രു അഥവാ ബാബെല്‍ നിമ്രോദ് എന്ന പേരില്‍ ആരാധിക്കപ്പെട്ടു.

മാത്രമല്ല, ബാല്‍ എന്ന പിതാദൈവമാണു പിന്നീട് ഗ്രീക്ക്, റോമന്‍ സമാന ദൈവങ്ങളായ തോര്‍,ജൂപിറ്റര്‍, ഓഡിന്‍ എന്നിവയുടെയെല്ലാം തുടക്കമെന്നു കരുതുന്നു. ചരിത്രവുമായി നിമ്രൂദ് ബന്ധപ്പെടുന്നതിവിടെയാണു. ബഹുദൈവവിശ്വാസങ്ങളിലെ ദൈവസങ്കല്പനങ്ങളിലെ സമാനതകള്‍ ചര്‍ച്ച ചെയ്യുന്നിടത്ത് ഈ ബാബിലോണിയന്‍ നമ്രൂദിനെ മാറ്റി നിര്‍ത്താനാവില്ല.

നമ്രൂദിനെ കുറിച്ചുള്ള കുറേ കഥകളുണ്ട്, അതിലൊന്നിങ്ങിനെ-

രാജാവായ നിമ്രോദ് മരണപ്പെട്ടു, എന്നാല്‍ രാജ്ഞിയായ സെമിആര്‍മിന്‍ ആ വിവരം മറച്ചു വക്കുകയും നമ്രോദ് കഷണങ്ങളായി ആകാശത്തിലേക്കുയര്‍ന്നു സൂര്യദൈവമായി മുകളിലേക്ക് ഉയര്‍ത്തെഴുനേറ്റു എന്നു പ്രചരിപ്പിക്കുകയും ചെയ്തു, അദ്ദേഹത്തിന്റെ ഭൂമിയിലെ സാന്നിദ്ധ്യമായി തീയെ പ്രചരിപ്പിക്കുകയും ചെയ്തു. ഗര്‍ഭിണിയായിരുന്ന അവര്‍ തന്റെ കുഞ്ഞു ദൈവം പുനരവതരിച്ച സൂര്യ ദൈവമാണെന്നും അവകാശപ്പെട്ടു. കുഞ്ഞിന്റെ പേരില്‍ അഭിപ്രായ വ്യത്യാസങ്ങളൂണ്ട്, എങ്കിലും താമുസ്സ് എന്ന പേരിലാണറിയപ്പെട്ടത് എന്നാണു കൂടുതല്‍ പേര്‍ കരുതുന്നത്. എങ്ങിനെയായാലും നമ്രൂദ് ലോകത്തിനു മുഴുവന്‍ പ്രകാശം നല്‍കുന്ന ദൈവമായി ആരാധിക്കപ്പെടുന്നു.

ബാബിലോണിയ ഇന്നത്തെ ഇറാക്കിലാണു . മെസൊപ്പൊട്ടോമിയയില്‍ പെട്ട ഈ ഭാഗങ്ങള്‍ ഒരു സൈനിക ശക്തിയായി ഉയര്‍ന്നു വന്നിരുന്നു.

ഈ ബാബിലോണിയയില്‍ നിന്നാണ് അബ്രഹാം പലസ്തീനിലേക്ക് അഥവാ കാനോനിലേക്ക് കുടിയേറിപ്പാര്‍ക്കുന്നത് (ശാം അഥവാ സിറിയയിലെന്നാണു ഹദീസ് ഭാഷ്യം‌ -കാനാന്‍ പ്രദേശങ്ങളില്‍ ഉള്‍പ്പെടുന്ന ഭാഗം തന്നെയാണു സിറിയ. ) . അതിന്നിടയില്‍ ഈജിപ്തിലൂടെയാണു അബ്രഹാം യാത്ര ചെയ്യുന്നത്, അവിടെയും ഒരു രാജാവിന്റെ സാന്നിധ്യമുണ്ട്, ചരിത്രം അന്നത്തെ ഈജിപ്തിലെ രാജവംശത്തെ കുറിച്ച് എന്തു വിവരം നല്‍കുന്നു.

അപ്പോള്‍ നമുക്ക് ഈജിപ്തിന്റെ ചരിത്ര പശ്ചാത്തലം നോക്കാം.

4 comments:

  1. വൈജ്ഞാനികമായ ലേഖനങ്ങള്‍. റഫറന്‍സുകള്‍ നല്‍കുകയാണങ്കില്‍ കൂടുതല്‍ നന്നായിരുന്നു. തുടരുക...

    ReplyDelete
  2. വിജ്ഞാനപ്രദം...തുടരുക...കാട്ടിപ്പരുത്തി സാര്‍...

    ReplyDelete

വിഷയത്തിലൊതുങ്ങിയ കമെന്റുകള്‍ മാത്രം ദയവു ചെയ്ത് നടത്തുക.