Thursday, May 13, 2010

പൗരാണികഈജിപ്തിന്റെ ബാക്കി പത്രങ്ങള്‍പേപ്പറിന്റെ ചരിത്രവും പേരുമുത്ഭവിക്കുന്നത് പപിറസ്(papyrus) എന്നതില്‍ നിന്നാണു, ഇതൊരു ചെടിയുടെ പേരാണ്. ഈജിപ്ത് പുരാവസ്തു ഗവേഷകര്‍ BC 4000 വര്‍ഷങ്ങള്‍ക്കു മുമ്പുള്ള രേഖകള്‍ ഈ ചെടിയില്‍ നിന്നും നിര്‍മിച്ചെടുത്ത രേഖകളില്‍ നിന്നു ക്ണ്ടെത്തിയിട്ടുണ്ട്. അതായത് പേപറിന്റെ ചരിത്രവും ഈജിപ്തിന്റെ ചരിത്രമാണു. ഈജിപ്തിലെ ആദ്യ കാല ചരിത്രങ്ങളുടെ വിവരങ്ങള്‍ നല്‍കുന്നതില്‍ പേപറസികളുടെ സംഭാവന വളരെ കൂടുതലാണു.

ഇതുപയോഗിച്ച് എഴുതിയ ചുരുളുകളെയും ഇതേപേരിലാണറിയപ്പെടുന്നത്, പഴയകാല പേപ്പര്‍ തന്നെ


അക്ഷരങ്ങളെ പ്രതിനിധീകരിക്കുന്ന ഗ്രാഫിക് ചിത്രങ്ങളെയാണു ഹീറോളജി (Hieroglyph) എന്നു വിളിക്കുക. പുരാതന ചരിത്ര പഠനത്തില്‍ ഇവയുടെ വായിച്ചെടുക്കല്‍ ഒരു വലിയ പങ്കു വഹിക്കുന്നു. ഓരോ ചിത്രങ്ങളും ഓരോ കഥകളെ പ്രതിനിധീകരിക്കുന്നു, ഒരു ചരിത്രത്തെയും.
(Hieroglyph)


ഈ ചിത്രങ്ങളിലൂടെയാണു ഈജിപ്തിന്റെ ചരിത്രം വായിച്ചെടുക്കുന്നത്. മാത്രമല്ല, വളരെ പഴയ രാജാക്കന്മാരുടെ പ്രതിമകളും ചിത്രങ്ങളും നമുക്ക് ലഭ്യമാണു. ലോകത്തിലെ പല മ്യൂസിയങ്ങളിലായി അവ ചരിത്രത്തിനു സാക്ഷ്യം വഹിക്കുന്നു.


ടെമ്പിള്‍ ചുമര്‍ചിത്രങ്ങള്‍, പാത്രങ്ങളില്‍ നിന്നു കിട്ടിയവ, ചുരുകളിലെ അക്ഷരങ്ങള്‍, ശവകുടീരങ്ങളിലെ ചിത്രങ്ങളും രേഖകളും തുടങ്ങി നിരവധി രേഖകളുടെ സഹായത്തോടെയാണു പഴയ ചരിത്രങ്ങള്‍ കണ്ടെത്തുക. അതിനാല്‍ അവയില്‍ ചിലവയെല്ലാം ഞാനിവിടെ എടുത്ത് കൊടുക്കുന്നുണ്ട്.
പുരാതന ലിപികളടങ്ങിയ ഒരു ടെമ്പിള്‍ ചുമര്‍ചിത്രംഈജിപ്തിലെ ഒന്നാമത് രാജകുടുമ്പത്തിന്റെ (3100-BC) തന്നെ അവശിഷ്ടങ്ങള്‍ ലഭ്യമാണെന്നത് ഒരു അത്ഭുതം തന്നെയാണു. കേരള ചരിത്രത്തിലെ രണ്ടാം ചേര രാജവംശത്തിന്റെ ഒരു ചരിത്രാവിശിഷ്ടവും ലഭ്യമല്ല എന്നിടത്ത് ഇത് ചേര്‍ത്തു വായിക്കുക. അക്ഷരങ്ങളേക്കാള്‍ ചിത്രങ്ങളും ചെറു വിവരണങ്ങളും കൂടുതല്‍ സം‌വദിക്കുമെന്നതിനാല്‍ ഈ ഭാഗങ്ങളില്‍ ഞാനവയുടെ സഹായം കൂടുതല്‍ തേടുന്നുണ്ട്.


പ്രാരംഭ രാജഭരണകാലഘട്ടത്തിലെ ആഭരണങ്ങള്‍- വലത്ത് - പാത്രങ്ങളിലെ ചിത്രങ്ങള്‍


5 comments:

 1. നൈലിന്റെ ദാനം എന്നറിയപ്പെടുന്ന ഈജിപ്റ്റിനെക്കുറിച്ചുള്ള ലേഖനം നന്നായി. പക്ഷെ അവരിന്നും ലോകത്തിന്റെ മുന്നില്‍ തങ്ങളുടെ പ്രൌഢഗംഭീരമായ ചരിത്രം അവകാശപ്പെടാനായി ചൂണ്ടിക്കാണിക്കുന്ന പിരമിഡുകളെക്കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ. ഇവ അടുത്ത ലേഖനത്തിലാണ് പറയാനുദ്ദേശിക്കുന്നതെങ്കില്‍ സധൈര്യം ഡിലീറ്റുക.

  പ്രാചീന ഈജിപ്റ്റിലെ രാജാക്കന്മാര്‍ ഫറവോമാര്‍ എന്നറിയപ്പെടുന്നു. ഇവരുടെ ശവകുടീരങ്ങളാണ് പിരമിഡുകള്‍. ഇക്കൂട്ടത്തില്‍ ഏറ്റവും മഹത്തായ പിരമിഡായി കണക്കാക്കപ്പെടുന്നത് ബി.സി. 2650ം ആണ്ടില്‍ ഖുഫു എന്ന ഫറവോ നിര്‍മ്മിച്ച കെയ്റോവിനടുത്തുള്ള ഗിസേയിലുള്ള പിരമിഡാണ്. ഭക്ഷണപദാര്‍ത്ഥങ്ങളും പരിചാരകരും വസ്ത്രവും മൃഗങ്ങളും അടക്കം ഒരു മനുഷ്യന് ജീവിക്കാനാവശ്യമായ എല്ലാ വസ്തുക്കളും കൂടി ശവകുടീരമായ പിരമിഡില്‍ വച്ചു കൊണ്ടാണ് മരണാനന്തരക്രിയകള്‍ ആരംഭിക്കുക. മരിക്കുന്നതിന് വളരെ മുമ്പേ പലപ്പോഴും പിരമിഡുകളുടെ പണി ആരംഭിച്ചിട്ടുണ്ടാകും. എംബാം ചെയ്തു വെക്കപ്പെടുന്ന ഈജിപ്ഷ്യന്‍ മൃതശരീരങ്ങളാണ് മമ്മികള്‍.

  ReplyDelete
 2. ഉദയകിരണങ്ങള്‍ ക്ഷേത്രത്തിനകത്തേക്ക് പ്രവേശിക്കത്തക്കവിധം നിര്‍മ്മിച്ചിട്ടുള്ള അബുസിംബലിലെ ക്ഷേത്രം 'ഉദയസൂര്യന്‍റെ ക്ഷേത്രം' എന്നറിയപ്പെടുന്നു. ഹൈറോഗ്ലിഫിക്സ് (പരിശുദ്ധമായ എഴുത്ത്), സൌരപഞ്ചാംഗം എന്നിവ ഈജിപ്റ്റുകാരുടെ സംഭാവനകളാണ്. പ്രാചീന-ആധുനിക ലോകാത്ഭുതങ്ങളില്‍ കാലാതീതമായി നിലനില്‍ക്കുന്ന ഒരേയൊരു സ്മാരകജാലമാണ് പിരമിഡുകള്‍. അതുപോലെ തന്നെ പുരാതന ലോകാത്ഭുതങ്ങളില്‍പ്പെടുന്നവയാണ് 280 - 247 BC കാലഘട്ടത്തില്‍ പണികഴിക്കപ്പെട്ട അലക്സാണ്ട്രിയയിലെ ഫറോസ് എന്ന ലൈറ്റ് ഹൌസ്.

  ആധുനിക ലോകാത്ഭുതങ്ങളില്‍ സ്ഥാനം പിടിക്കപ്പെട്ട ഈജിപ്ഷ്യന്‍ ഐതിഹ്യങ്ങളിലെ ഭാവനാജീവിയാണ് സ്ഫിംഗ്സ് (Sphinx). മനുഷ്യന്‍റെ മുഖവും സിംഹത്തിന്‍റെ കാലുകളും വാലും ഉള്ള ഈ ജീവികള്‍ ഈജിപ്റ്റ് സാഹിത്യത്തിലും നിറഞ്ഞു നില്‍ക്കുന്നു. ഗാസാ മരുഭൂമിയില്‍ സ്ഫിംഗ്സിന്‍റെ ഭീമാകാരമായ ഒരു പ്രതിമയുണ്ട്.

  ReplyDelete
 3. ഈജിപ്തിന്റെ ചരിത്രം വായിക്കുന്നു.

  ReplyDelete
 4. പ്രിയ കാട്ടിപ്പരുത്തി,

  താങ്കളുടെ ഏറ്റവും ശ്രദ്ധേയമായ ശ്രമങ്ങളിലൊന്നാകും ഈ ബ്ലോഗ്. ഭാവിയില്‍ കുട്ടികളും വലിയവരും ഒരു റെഫറന്‍സ് പോലെ ഉപയോഗപ്പെടുത്തും. താങ്കള്‍ നന്നായി ശ്രമിക്കുന്നു. വിഷയത്തെക്കുരിച്ച് ഒന്നും എഴുതാനില്ല.
  പ്രാര്‍ഥിക്കുക മാത്രം ചെയ്യുന്നു.

  'പൗരാണികഈജിപ്തിന്റെ ബാക്കി പത്രങ്ങള്‍' എന്നല്ലേ ഈ പോസ്റ്റിന് യോജിക്കുന്ന തലക്കെട്ട്. ഈജിപ്ത് ഇന്നും അതേ പേരില്‍ തുടരുകയല്ലേ.

  ReplyDelete
 5. ഹരീ-
  നല്ല കുറിപ്പ്- ഞാനുദ്ദേശിക്കുന്നതുമിങ്ങിനെയാണു- ആളുകളുടെ അറിവുകളും ഇതിലേക്ക് ചേരുമ്പോള്‍ നമുക്കിതൊരു നല്ല മുതല്‍കൂട്ടാക്കാം. ഞാന്‍ കൊടുക്കുമെങ്കിലുമില്ലെങ്കിലും ഇതൊരിക്കലും ഡിലീറ്റ് ചെയ്യില്ല.

  ലത്തീഫ്-
  പ്രാര്‍ത്ഥനക്കു നന്ദി- തിരുത്തിനും

  തെച്ചിക്കോടന്‍
  :)

  ReplyDelete

വിഷയത്തിലൊതുങ്ങിയ കമെന്റുകള്‍ മാത്രം ദയവു ചെയ്ത് നടത്തുക.