Monday, May 3, 2010

ആമുഖം

ചരിത്രത്തിന്റെ വായന ഒരു ലഹരിയാണ്, ഇന്നലെകളെ കുറിച്ചുള്ള അറിവ് നമുക്ക് നാളെകളുടെ പാഠമാണ്, നമുക്കു ചുറ്റുമുള്ള പല കാര്യങ്ങളെ കുറിച്ചുമുള്ള പാഠങ്ങളാണവ നമുക്കു നല്‍കുന്നത്.
ചരിത്രം വേരുകളാണു.വേരുകള്‍ നമ്മെ പിടിച്ചു നിര്‍ത്തുന്നു.

എന്റെ ഒരന്യേഷനമാണീ വരും കുറിപ്പുകള്‍, ഇതില്‍ എനിക്ക് നീതി പുലര്‍ത്തേണ്ടത് ചരിത്രത്തോട് മാത്രമാണ്. ചരിത്രത്തെ സമീപിക്കുമ്പോള്‍ വരുന്ന ചരിത്രപുരുഷരെല്ലാം എനിക്ക് കഥാപാത്രങ്ങള്‍ മാത്രം. എന്റെ വിശ്വാസങ്ങള്‍ എന്റെ കഥാപാത്രങ്ങളില്‍ വെള്ളപൂശാന്‍ ഇടയാകില്ല. അവരുടെ തെറ്റുകളെയും കുറവുകളെയും ന്യായീകരിക്കാന്‍ എന്റെ വിശ്വാസം ഇടവരാതിര്‍ക്കല്‍ എന്റെ ചരിത്രബോധത്തിന്റെ ആവശ്യമാണു. അവിടം എനിക്ക് പക്ഷങ്ങളില്ല. ചരിത്രം ഇന്നലെ കഴിഞ്ഞവ- എന്റെ നിയന്ത്രണത്തിലോ പങ്കു ചേരലിലോ ഇന്നലെകളെ ഇല്ലാതാക്കാനാവില്ല. ആ ഇന്നെലെകളെല്ലാം ചേര്‍ന്നു കൂടിയാണ് എന്നെ രൂപപ്പെടുത്തുന്നത്. അപ്പോള്‍ എന്റെ കുറ്റങ്ങളെന്തെന്നറിയാന്‍ ഏറ്റവും നല്ലത് എന്റെ ഇന്നലെകള്‍ ശരിയായി അറിയുക എന്നു മാത്രവും.

കടമ്പകള്‍ പലതുണ്ട്. അവ രാഷ്ട്രീയത്തില്‍ സ്വാഭാവികവും. മനുഷ്യന്‍ പലതിന്റെയും ഉല്പന്നമാണു. അവനെ സ്വാധീനിക്കുന്നതെല്ലാം ചേര്‍ന്നതാണവന്‍. അവന്‍ രചിച്ച ഇന്നലെകളുമങ്ങിനെ തന്നെ.
അതില്‍ മതം, ദേശം, ഭാഷ, വര്‍ഗ്ഗം, നിറം എന്നിവയെല്ലാം തന്നെ ഇഴചേര്‍ന്നിരിക്കും. ഒന്നിനെയും മാറ്റിനിര്‍ത്തി മുന്നോട്ട് പോകാന്‍ കഴിയില്ല.

ചരിതമെഴുതിയത് പല കോണുകളില്‍ നിന്നാണു. അതിനാല്‍ തന്നെ എന്റെ വായനയുടെ പരിമിതി എഴുത്തിലുമുണ്ടാകാം. തെറ്റുകള്‍ ചൂണ്ടിക്കാണിക്കുക. കൂടെ ചേരാന്‍ താത്പര്യമുള്ളവര്‍ക്ക് ചേരുകയും ചെയ്യാം.

എന്റെ മറ്റു ബ്ലോഗുകളില്‍ ചില പോസ്റ്റുകളായിതിനെ ചേര്‍ക്കാമെന്നു കരുതിയായിരുന്നു ആദ്യം ഉദ്ദേശിച്ചത്, പിന്നെ കുറെകൂടി വിപുലമായി അവതരിപ്പിക്കാന്‍ ഇതാണു നല്ലതെന്നു തോന്നി. അതിനാല്‍ ചരിത്രത്തിന്റെ ഈ മാസ്മരികലോകത്തിലേക്ക് നിങ്ങള്‍ക്കു സ്വാഗതം.

7 comments:

  1. എന്റെ പടച്ചോനേ..

    ആമുഖം ഇങ്ങനെ!! അപ്പൊ വരാന്‍ പോണതിന്റെ കഥ ആലോചിച്ചിട്ട് ഇപ്പൊഴേ തല കറങ്ങുന്നു :)

    ReplyDelete
  2. ന്റെ റബ്ബേ :) കാത്തോളണേ :)

    ReplyDelete
  3. ശരി.. ഞാന്‍ എന്റെ സീറ്റ്ബല്‍റ്റ് ഇടട്ടെ..

    പോട്ടെ... വണ്ടി മുന്നോട്ട്.

    ReplyDelete
  4. സോറി ... ഈ വണ്ടി പിന്നോട്ടാണല്ലേ ....

    പിന്നോട്ടെങ്കി പിന്നോട്ട്... കൊറേ പിന്നോട്ട് പോയാല്‍ ചിലപ്പോള്‍ മുന്നോട്ട് നല്ല സ്പീഡില്‍ പോവാന്‍ പറ്റും...

    ReplyDelete
  5. "ഇതില്‍ എനിക്ക് നീതി പുലര്‍ത്തേണ്ടത് ചരിത്രത്തോട് മാത്രമാണ്"


    വിജയാശംസകള്‍..! പ്രാര്‍ഥനയോടെ

    ReplyDelete
  6. വേണ്ട സമയത്ത് പഠിക്കാന്‍ പറ്റാത്തതും ഏറെ അറിയാനാഗ്രഹിക്കുകയും ചെയ്യുന്ന വിഷയം. താങ്കള്‍ക്കത് ഭംഗിയായി അവതരിപ്പിക്കാന്‍ സാധിക്കട്ടെ എന്ന ആഗ്രഹവും, പ്രാര്‍ത്ഥനയും..

    സ്നേഹപൂര്‍‌വ്വം.

    ReplyDelete
  7. ചരിത്രം ഒരു രസികൻ യാത്രയാണ്‌. ഒരുപാട്‌ പഠനം കഴിഞ്ഞാലും നിഗമനങ്ങളിലേക്കെത്തുമ്പോൾ സ്ഥിരീകരണങ്ങളേക്കാളധികം തിരുത്തുകൾ വരുമ്പോൾ കൂടുതൽ അറിയാനുള്ള ആഗ്രഹം, കൂടുതൽ നിഗമനങ്ങൾ, കൂടുതൽ തിരുത്തുകൾ.... എല്ലാം മനുഷ്യൻ കടന്നുപോയ പാതകളിലൂടെത്തന്നെ.

    മനുഷ്യൻ ഇന്നെത്തിനിൽക്കുന്ന അവസ്ഥയ്ക്ക്‌ ഇവയോരോന്നും അവയുടേതായ പങ്ക്‌ നിർവ്വഹിച്ചിട്ടുണ്ടാവും. ആ യാത്ര പഠിക്കുന്നത്‌ എന്നും എന്നെ ഉത്സാഹഭരിതനാക്കിയിട്ടുണ്ട്‌, അധികം അറിവില്ലെങ്കിലും. സമയലഭ്യത ഒരു പ്രശ്നമാണ്‌, അതിൽ നിന്നും പുറത്തുവന്ന് പഠിക്കാനും തന്റെ അറിവുകൾ പങ്കുവെയ്ക്കാനുള്ള കാട്ടിപ്പരുത്തിയുടെ ഉദ്യമത്തിന്‌ ആശംസകൾ.

    ReplyDelete

വിഷയത്തിലൊതുങ്ങിയ കമെന്റുകള്‍ മാത്രം ദയവു ചെയ്ത് നടത്തുക.