Wednesday, May 12, 2010

ഈജിപ്തെന്ന അത്ഭുതനിധി

ഈജിപ്തെന്ന അത്ഭുതനിധിപുരാതന ഈജിപ്തിന്റെ ചരിത്രം, ഏതൊരു ചരിത്ര വിദ്യാര്‍ത്ഥിക്കാണു അമ്പരപ്പുണ്ടാക്കാതിരിക്കുക, എത്ര പറഞ്ഞാലും നൈല്‍ നദിയില്‍ നിന്നു മുക്കിയെടുക്കുന്ന ഒരു കോപ്പവെള്ളം മാത്രമാവുകയെ ഉള്ളൂ, അത്ര മാത്രം ചരിത്രാവിശിഷ്ടങ്ങളാണു നൈല്‍ നദീ തടം നമുക്കു ബാക്കി തന്നിട്ടുള്ളത്, ഈ പോസ്റ്റിന്റെ ആദ്യഭാഗം അല്പം പ്രയാസകരമായിരിക്കും വായിച്ചു പോകാന്‍, നമ്മോട് ബന്ധമില്ലാത്ത കുറേ രാജവംശങ്ങളുടെ തുടര്‍ച്ചയായ പേരുകള്‍ ആവര്‍ത്തിക്കുന്നത് വായനക്ക് മടുപ്പുളവാക്കും. എങ്കിലും ചരിത്രത്തിന്റെ ഒരു മതില്‍കെട്ടു പൊട്ടിച്ചാല്‍ ചരിത്രം നമ്മെ അത്ഭുതങ്ങളിലൂടെ കൊണ്ടു പോകും. അതിനാല്‍ രാജവംശങ്ങളുടെ പേരുകളെ ഒന്നവഗണിച്ചാലും ഈജിപ്തിന്റെ ഇന്നലെകളിലൂടെ നമുക്കു നീങ്ങാം.
നമ്മുടെ പഴയകാല രാജാക്കന്മാരായ മാനവിക്രമന്‍ എന്നല്ലാം ഒരു വിദേശി കേള്‍ക്കുമ്പോഴുണ്ടാകുന്ന പ്രശ്നമായി ഇപ്പേരുകളെയും ഗണിച്ചാല്‍ മതി. ഇവ കേവലം ചില വാക്കുകളല്ല, എല്ലാ പേരുകള്‍ക്കും പുരാതന ഈജിപ്ത് ഭാഷയില്‍ അര്‍ത്ഥങ്ങളുണ്ട്. ഉദാഹരനത്തിനു മോശയുടെ കാലത്ത് ഈജിപ്ത് ഭരിച്ചിരുന്ന റമെസ്സെസ് എന്ന ഫറോവയുടെ പേരിന്നര്‍ത്ഥം റേ-യാല്‍ ജനിച്ചവന്‍ എന്നാണു.

വളരെ കുറഞ്ഞ മഴലഭിക്കുന്ന ഈജിപ്ത് പക്ഷെ, കൃഷിയാല്‍ സമ്പുഷ്ടമാണു. ആഫ്രിക്കന്‍ കാടുകളിലൂടൊഴുകി വരുന്ന നൈല്‍ ഈജിപ്തിന്റെ തീരങ്ങളെ സമ്പുഷ്ടമുള്ളതാക്കി ലോകചരിത്രത്തിനു അത്ഭുതങ്ങള്‍ നല്‍കിയിരിക്കുന്നു.


ഈജിപ്തിലെ കാര്‍ഷിക ദൃഷ്യങ്ങള്‍


ഈജിപ്തിലെ പല പുരാതനാവശിഷ്ടങ്ങളും ഒരു കാലത്ത് വിലപനച്ചരക്കായിരുന്നു. അബ്രഹാമിന്റെ സുവിശേഷം തന്റെ കയ്യിലുണ്ടെന്ന് അവകാശപ്പെട്ടു മൊര്‍മോണ്‍ എന്ന മതം സ്ഥാപിച്ച ജോസഫ് സ്മിത് 1835-ല്‍ മൈക്കല്‍ ചന്ദ്ലലര്‍ എന്ന ഒരു പുരാവസ്തു വില്പനക്കാരന്റെ കയ്യില്‍ നിന്നും ഈജിപ്ത്യന്‍ മമ്മികളും കുറേ പഴയകാല ചുരുകളും ന്യൂയോര്‍ക്കില്‍ വച്ചു വാങ്ങി എന്ന വായിക്കുമ്പോള്‍, അതിന്റെ അടിസ്ഥാനത്തിലായി തന്റെ ചര്‍ച്ചിന്റെ ഗ്രന്ഥങ്ങള്‍ രൂപപ്പെടുത്തി എന്നു മനസ്സിലാക്കുമ്പോള്‍ അത്ഭുതപ്പെടാതിരിക്കാനാവില്ല.എന്നിട്ടു പോലും ഏതൊരു നാഗരികസംസ്കാരങ്ങളേക്കാളും ഇന്നും ഈജിപ്തിന്റെ അവശിഷ്ടങ്ങള്‍ ബാക്കിയായി നില്‍ക്കുന്നു.

ലോകത്തൊരിടത്തും ഇത്ര സമ്പന്നമായ ഒരു ചരിത്ര രേഖയില്ലെന്നു നിസ്സംശയം പറയാം.

കൃസ്താബ്ദം 4500 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ചരിത്രരേഖകള്‍ തുടങ്ങി പല രാജവംശത്തിന്റെയും ശേഷിപ്പുകള്‍ ലോകത്തിനു നല്‍കിയ ഒരു ഭൂമിയിലൂടെ സഞ്ചരിക്കുമ്പോള്‍ ഏതൊരു ചരിത്ര വിദ്യാര്‍ത്ഥിക്കും അല്പം രോമാഞ്ചമണിയാതിരിക്കുക വയ്യ. ഏതൊരു രാജ്യത്തിന്റെ ചരിത്രവും അവിടുത്തെ ഭരണാധികാരിയുടെ ചരിത്രമാണു. അതിനാല്‍ കാലഘട്ടം ഈജിപ്തിനെ ചരിത്രത്തെ വിഭജിക്കുന്നത് എങ്ങിനെയെന്നു നോക്കാം. മൂപ്പതോളം രാജവംശങ്ങള്‍ (Dynasty) ഈജിപ്തിന്റെ ഭരണാധിപന്‍മാരായിരുന്നത് നമുക്ക് കാണാം, അവയെ പത്തോളം കാലഘട്ടമായി ചരിത്രകാര്‍ വിഭജിച്ചിരിക്കുന്നു.

താഴെ കൊടുത്തിരിക്കുന്ന പട്ടിക പിന്നീടുള്ള വായനക്ക് ഒരു സൂചികയായിരിക്കും. പലപ്പോഴും കൂടുതല്‍ വിശദീകരണങ്ങളും കാലഘട്ടങ്ങളും മനസ്സിലാക്കുന്നതിന്നു ഒരു ഒറ്റനോട്ടത്തിനു. അതിനാല്‍ താഴെയുള്ള പട്ടിക മനസ്സിലായില്ലെങ്കിലും പിന്നീടുള്ള വായനക്ക് ഒരുപകാരമായിരിക്കും.

ഇതില്‍ ബൈബിളിന്റെ ചരിത്രവുമായി ഈജിപ്ത് ബന്ധപ്പെടുന്ന മൂന്നു സംഭവങ്ങളുണ്ട്, അവ ഇബ്രാഹീം നബിയുടെ യാത്രാമദ്ധ്യേയുള്ള താമസം, പിന്നീട് യൂസഫ് നബിയുടെ ഈജിപ്തിലേക്കുള്ള കുടിയേറ്റം, അതിലൂടെ യാക്കോബിന്റെ മക്കളെല്ലാം ഈജിപ്തിലെത്തുകയാണു, അതിന്നു ശേഷം മൂസാനബിയുടെ അഥവാ മോശയുടെ കാലത്തുള്ള പാലായനം. ഇവ ഏതെല്ലാം കാലത്താണെന്നു പഠിക്കുവാനും ഈ പട്ടിക ഉപകരിക്കും.

രാജകുടുമ്പം
കാലം(BC)
ചില രാജാക്കന്മാരുടെ പേരുകള്‍
പ്രാരംഭ രാജഭരണം
1-മത് രാജകുടുമ്പം
3080 - 2860
നര്‍മെര്‍,അഹ,ഡെന്‍, അഞിബ്,സെമര്‍ഖത്ത്
2-മത് രാജകുടുമ്പം
2860 - 2727
Hotepsekhemwi, നെബ്രെ, വെനെഗ്, ആക,
പുരാതന രാജഭരണം
3-മത് രാജകുടുമ്പം
2727 - 2655
സനഖ്ത്, ദ്ജോസര്‍, സെഖെംഖത്, ഖബ, ഹുനി
4-മത് രാജകുടുമ്പം
2655 - 2484
സ്നെഫ്രു, ഖുഫു, ജെദ്ഫ്രെ, ഖഫ്രെന്‍, ബക
5-മത് രാജകുടുമ്പം
2484 - 2336
വെസര്‍കഫ്,സഹുരെ, കകൈ, നെഫ്രെരെ, ഉനസ്
6-മത് രാജകുടുമ്പം
2336 - 2175
റ്റെറ്റി, വെസെര്‍ കരെ, പെപി, മെറെന്രെ,നെഫര്‍
ഒന്നാമത്തെ ഇടക്കാല ഘട്ടം
7-മത് രാജകുടുമ്പം
2175 - 2165
നെറ്റ്ജെരികരെ, മെങ്കരെ, നെഫര്‍കരെ, നെഫെര്‍കരെ നെബി, നെഫര്‍കഹൊര്‍
8-മത് രാജകുടുമ്പം
2165 - 2140
നഫെര്‍കരെ പപ്സിനെബ,വദ്ജെകരെ,ഇറ്റി, ഹോറ്റെപ്
9-മത് രാജകുടുമ്പം
2140 - 2100
ഖെറ്റി-1/2/3/4. നെഫെര്‍കരെ 3, ഷെഡ്
10-മത് രാജകുടുമ്പം
2100 - 2017
ഖെതി 5/6/7 , മെറി, മെറികറെ,
11-മത് രാജകുടുമ്പം
2130 - 1983
ഇന്റെഫ്1/2/3/4 , മെന്റുഹൊടെപ്, ഇന്റെഫ് കകരെ
മധ്യകാല രാജഭരണം
11-മത് രാജകുടുമ്പം
2040-1674

12-മത് രാജകുടുമ്പം
1983 - 1778
അമെനെംഹത് 1/2/3/4 , സിസൊസ്റ്റ്രിസ്1/2,
രണ്ടാമതു ഇടക്കാല ഭരണം
13-മത് രാജകുടുമ്പം
1776 - 1625
ഉഗഫ്,അമെനെംഹത് സെന്‍ബഫ്,സെക്കെമ്രെ ഖുതെവി, അമെനെംഹത് 5, അമെനി കമെവ്, സെത്, ഇബി, ആകെനി, സഹതൊര്‍
14-മത് രാജകുടുമ്പം
1710 - 1590
നഹെസി,ഖതിറെ,നെബ്ഫറ്റുരെ,സെഹെബ്രെ,മെരിദ്ജെഫ്രെ
15-മത് രാജകുടുമ്പം
1624 - 1514
സലിറ്റിസ്,ബ്നോന്‍,യഖൊബെര്‍,ഖിഅന്‍,അപൊപി
16-മത് രാജകുടുമ്പം
1620 -1540
അനത് ഹെര്‍, അപര്‍ ഹെനത്, സെംഖന്‍,യാം,അമു
17-മത് രാജകുടുമ്പം
1619 - 1534
ഇന്റെഫ്-5 , റഹൊടെപ്,ദ്ജെഹുടി, മെന്റുഹോറ്റെപ്7,നിബിര്വൊ1/2
നവീന രാജഘട്ടം
18-മത് രാജകുടുമ്പം
1534 - 1292
ജഹ്മെസ്,അമെനൊഫിസ്1/2 ,തുത്മൊസിസ്1/2/3/4, ഇയ2
19-മത് രാജകുടുമ്പം
1293 - 1188
റമെസ്സെസ്1/2 ,സെറ്റി1/2 , മെരെന്‍പ്ത്,അമെന്മൊസെ, സിപ്ത, തവെസെരെറ്റ്
20-മത് രാജകുടുമ്പം
1188 - 1069
സെത്നക്ത്, റമെസ്സെസ്-3/4/5/6/7/8/9/10/11
മൂന്നാമത് ഇടക്കാല ഘട്ടം
21-മത് രാജകുടുമ്പം
1070 - 945
സ്മെന്ദെസ്-1 , അമെനെമൊസ്, സെന്നെസ്1/2 ,അമെനെമൊപെറ്റ്, ഒസൊഖൊര്‍,സൈമുന്‍,
22-മത് രാജകുടുമ്പം
945 - 715
ഷെഷോന്‍ഖ്,നിംല്ലെറ്റ്,ഒസൊര്‍ഖൊന്‍,ഹൊര്‍സീസി,പമി
23-മത് രാജകുടുമ്പം
818 - 715
ഇഉപുറ്റ് , റുദമൊന്‍,ഷിഷോങ്ഖ്,നിംലൊറ്റ്,ടകെലൊറ്റ്, ഒസൊരൊകൊന്‍
24-മത് രാജകുടുമ്പം
727 - 715
ടെഫ്നഖ്റ്റ്,ബകെന്രെനഫ്, പദിനെംറ്റി
25-മത് രാജകുടുമ്പം
750-730
അലുല, കഷ്ത,
അവസാന രാജഘട്ടം
25-മത് രാജകുടുമ്പം
730 - 656
പിയെ,ഷബക, തഹര്‍ക, നഫ്രകരെ
26-മത് രാജകുടുമ്പം
664 - 525
അമ്മെറിസ്, സ്റ്റീഫനിറ്റെസ്, നെക്കോബ്,നെക്കോ-1.2., സ്പാമെറ്റിക്-1.2.3 ., അപ്രീസ്,അമാസിസ്,
ആദ്യ പേര്‍ഷ്യന്‍ ഘട്ടം
27-മത് രാജകുടുമ്പം
525 - 404
കംബിസെസ്-2, പെറ്റുബസ്റ്റിസ്-3, ദാരിഅസ്-1, ക്സെര്‍ക്സെസ്-1,ഇനാരസ്,
അവസാന രാജഘട്ടം
28-മത് രാജകുടുമ്പം
404 - 399
അമര്‍ത്ത്യാവുസ്
29-മത് രാജകുടുമ്പം
399 - 380
നെഫ്രോദ്-1,മുതിസ്,സമ്മുത്തിസ്,അക്കോരിസ്, നെഫ്രോദ്-2
30-മത് രാജകുടുമ്പം
380 - 342
നെക്റ്റാനിബോ 1, ടിയോസ്, നെക്റ്റാനിബോ 2

343-332
രണ്ടാം പേര്‍ഷ്യന്‍ ഭരണം

332-395 CE
ഗ്രീക്കുകാരും റോമക്കാരും






ഈജിപ്തിലെ വിശ്വാസങ്ങള്‍ ആചാരങ്ങള്‍ അവയുടെ കാലങ്ങള്‍ എന്നിവ അടുത്ത പോസ്റ്റിലാകം

12 comments:

  1. വിവരണം മനോഹരമായി. വളരെ ഇൻഫൊർമേറ്റീവും.. പലതും എനിക്ക് പുതിയ അറിവുകളാണ്... തുടരുക.. വിശ്വാസങ്ങളെ കുറിച്ചും ആചാരങ്ങളെകൂറിച്ചും ഒക്കെ അറിയാല്ലോ..

    ReplyDelete
  2. പുരാതനമായ നൈൽ നദിയെകുറിച്ചും അവിടുത്തെ സംസ്കാരത്തെ കുറിച്ചും എത്ര പറഞ്ഞാലും തീരുന്നില്ല.

    ReplyDelete
  3. "ഏതൊരു രാജ്യത്തിന്റെ ചരിത്രവും അവിടുത്തെ ഭരണാധികാരിയുടെ ചരിത്രമാണു."
    എഴുതപ്പെട്ട ചരിത്രം മുഴുവന്‍ കൈയ്യുക്കുള്ളവന്റെയാണ്. അത് കൊണ്ട് തന്നെയാണ് ചരിത്രത്തിന് പുനര്‍വായനകള്‍ ഉണ്ടാകുന്നതും. എന്നാല്‍ പലപ്പോഴും പുനര്‍വായനകളും ഭരണാധികാരികളുടെ (മതം ഉള്‍പ്പെടെ) അധീനതയിലേയ്ക്ക് തന്നെ പൊയ് പോകുന്നു.

    ഇവിടെ സൂചിപ്പിച്ചിരിക്കുന്ന നൈല്‍ നദിയുടെ സമ്പന്ന “സംസ്കാരം” 3080നും മുന്‍പേ തുടങ്ങുന്നവയാണ്. ശക്തരായ ഭരണകര്‍ത്താക്കള്‍ ഇല്ലാതിരുന്ന അല്ലെങ്കില്‍ പിന്നീട് വന്ന ശക്തരായവര്‍ തുടച്ച് നീക്കിയ ആ സംസ്കാരം അറിയാന്‍
    http://www.worldtimelines.org.uk/world/africa/nile_valley/6000-4000BC ഈ ലിങ്ക് ഉപകരിക്കും എന്ന് തോന്നുന്നു. അരിവാള്‍ ഉപയോഗിച്ചിരുന്നവരെയും, വേട്ടയാടി ജീവിച്ചിരുന്നവരുടെയും ചരിത്രം....

    ReplyDelete
  4. ഈജിപ്ത് എന്നും മനസ്സില്‍ ഒരു വിസ്മയമായി നില്‍ക്കുന്ന പ്രദേശമാണ്, കാണാന്‍ കൊതിക്കുന്ന സ്ഥലം.
    വിജ്ഞാനപ്രദമായ ഈ ലേഖനം തുടരുക.

    ReplyDelete
  5. നല്ല ഉദ്യമം. ചരിത്രമുറങ്ങിക്കിടക്കുന്ന ഈജിപിതിലേക്ക് ഒരു യാത്ര ഏറെ കൊതിക്കുന്നു. വിശദമായ വായനക്കായി വീണ്ടും വരാം

    ReplyDelete
  6. നല്ല ഉദ്യമം. ചിലത് പൊടി തട്ടി എടുക്കാനും ചിലത് പുതിയതായി പഠിക്കാനും ഉള്ള അവസരം. നന്ദി റഷീദിക്ക

    ReplyDelete
  7. ഈജിപ്റ്റിനെക്കുറിച്ചുള്ള ലേഖനം നന്നായി

    ReplyDelete
  8. വായിച്ചു..നന്നായിട്ടുണ്ട്‌

    ReplyDelete
  9. മനോജ്-
    ഇത് ചരിത്രത്തിന്റെ ഒരു ദൗര്‍ബല്യമാണു. മനോജിന്റെ ലിങ്കിലൂടെ പോയാലും ഒരു സമൂഹത്തിന്റെ മുഴു ചരിത്രമൊന്നും കിട്ടില്ല. കുറെ നിഗമനങ്ങളല്ലാതെ

    വായിക്കുകയും അഭിപ്രായം പരയുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി

    ReplyDelete
  10. അബദ്ധത്തിൽ വന്നു പെട്ടതാണ്.പക്ഷേ എത്തേണ്ടിടത്തു തന്നെയാണ് എത്തിപ്പെട്ടത്.ഈജിപ്ഷ്യൻ ചരിത്രത്തിൽ നന്നായി ഗവേഷണം നടത്തിയിരിക്കുന്നു.ഒരുപാട് അറിവുകളും ഉൾക്കാഴ്ചകളും മുങ്ങിയെടുത്തിരിക്കുന്നു.അഭിന്ദനങ്ങൾ.ഇത്തരം ഉദ്യമങ്ങൾ ഇനിയും ഉണ്ടാകും എന്ന് ഉറപ്പുള്ളതുകൊണ്ട് ഈ ബ്ലോഗ് ഫോളോ ചെയ്യുന്നു.

    ReplyDelete
  11. അബദ്ധത്തിൽ വന്നു പെട്ടതാണ്.പക്ഷേ എത്തേണ്ടിടത്തു തന്നെയാണ് എത്തിപ്പെട്ട

    ReplyDelete
    Replies
    1. its happy to know that now be somebody reading this even after posting 10 years back

      Delete

വിഷയത്തിലൊതുങ്ങിയ കമെന്റുകള്‍ മാത്രം ദയവു ചെയ്ത് നടത്തുക.